11:25pm 07 November 2026
NEWS
അതെ, ഇന്നറിയാം രണ്ടിൽഒന്ന്
എല്ലാം പിണറായി തീരുമാനിക്കും

09/03/2025  10:32 AM IST
News Desk
പുതുമുഖമോ പുതിയമുഖമോ ?
HIGHLIGHTS

ബി.ജെ.പി. ബാന്ധവത്തിന്റെ പേരിൽ കയ്യാലപ്പുറത്തെ തേങ്ങപോല നിലകൊള്ളുന്ന ഇ.പി. ജയരാജന് പരിഗണന ലഭിച്ചേക്കുമെന്ന പ്രത്യാശ ... 

കൊല്ലം : ഇ.പി. ഓര്‍ എം.വി. ? രണ്ടിലൊന്നറിയാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ എല്ലാം കണ്ണുകളും ഉറ്റുനോക്കുന്നത് പുതിയ പാര്‍ട്ടി സെക്രട്ടറി ആര് എന്ന ചോദ്യത്തിലേക്കാണ്. നിലവിലെ സെക്രട്ടറി എം.വി. ഗോവിന്ദന് ഒരു ചാൻസ് കൂടി ലഭിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നതെങ്കിലും ചില സര്‍പ്രൈസ് നീക്കങ്ങൾക്കുള്ള സാദ്ധ്യത ചില നേതാക്കൻമാര്‍ തള്ളുന്നില്ല. അങ്ങിനെ സംഭവിക്കുന്ന പക്ഷം ആരാകും പുതിയ സെക്രട്ടറി എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. 
          ബി.ജെ.പി. ബാന്ധവത്തിന്റെ പേരിൽ കയ്യാലപ്പുറത്തെ തേങ്ങപോല നിലകൊള്ളുന്ന ഇ.പി. ജയരാജന് പരിഗണന ലഭിച്ചേക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാൽ മൂന്നാം ടേം ഇടതുമുന്നണിക്ക് അധികാരം ലഭിക്കുന്നപക്ഷം പാര്‍ട്ടിയിൽ ചില നീക്കുപോക്കുകൾ ഉണ്ടായാൽ മാത്രമേ പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ എത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചോയ്സിനായിരിക്കും നറുക്കുവീഴുക. അതൊരിക്കലും ഇ.പി. ആകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരും നിരവധി. ഏതായാലും 20 ഓളം പുതുമുഖങ്ങൾ സംസ്ഥാനകമ്മറ്റിയിൽ എത്തുമ്പോൾ പല മുതിര്‍ന്ന നേതാക്കൻമാരും ഒഴിവാക്കപ്പെടും എന്നുറപ്പാണ്. മുതിര്‍ന്ന നേതാവ് പി.ജയരാജൻ ഉൾപ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായ സാഹചര്യത്തിൽ ഇനി പാര്‍ട്ടിയുടെ മുഖമായി ഉയര്‍ന്നുവരുന്നത് ആരൊക്കെ എന്ന ചോദ്യം സജീവമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img